രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ രാംഗഡ് അസംബ്ലി മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. 9724 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയ സുബൈറിന്റെ വിജയം. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 100 തികഞ്ഞു.

കേവലം ഒരു തെരഞ്ഞെടുപ്പ് വിജയം എന്നതിനുമപ്പുറം ബി.ജെ.പി യുടെ കുത്തക സീറ്റാണ് കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തിരിക്കുന്നത്. 21 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് രാജസ്ഥാന്‍ നിയമസഭയില്‍ മൂന്നക്കം തികച്ചു എന്ന പ്രത്യേകത കൂടി ഈ വിജയത്തിന് ഉണ്ട്

SHARE