ഗുജറാത്ത് തെരഞ്ഞെടുപ്പ്: മോദിക്ക് പരിഭ്രാന്ത്രിയെന്ന് സുഷ്മിത ദേവ്

അഹമ്മദാബാദ്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഭ്രായന്തിയായെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തിലെ വികസനത്തെ സ്തംഭിപ്പിച്ചു എന്ന മോദിയുടെ പ്രസ്താവന ഈ പരിഭ്രാന്തി വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു. ഒരേസമയം ഗുജറാത്തിന്റെ വികസനം കോണ്‍ഗ്രസ് തടസ്സപ്പെടുത്തി എന്നു പറയുകയും ഗുജറാത്ത് മാതൃകയെ ഉയര്‍ത്തിക്കാണിക്കുകയുമാണ് മോദി ചെയ്യുന്നതെന്ന് അവര്‍ പരിഹസിച്ചു.

പൊതുസമൂഹത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള ഗുജറാത്ത് മാതൃക കള്ളമാണ്. ഈ ‘അപസര്‍പ്പകഥ’യ്ക്ക് ഗുജറാത്തിലെ ജനങ്ങള്‍ മറുപടി നല്‍കും- അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് മോദി കാര്യങ്ങള്‍ ചെയ്യുന്നതും പറയുന്നതും എന്നായിരുന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവ് റിപുണ്‍ ബോറയുടെ പ്രതികരണം.