രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാസംരക്ഷണ റാലികള്‍ സംഘടിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാസംരക്ഷണ റാലികള്‍ സംഘടിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് റാലികള്‍ സംഘടിപ്പിക്കുന്നത്. ആദ്യ റാലി ഇന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കും. 30ന് വയനാട്ടിലും തുടര്‍ന്ന് ജാര്‍ഖണ്ഡിലും റാലി നടത്തും.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചുവരുന്നതിന്റെ തുടക്കമായാണ് റാലികള്‍ സംഘടിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ എന്തായാലും പാര്‍ട്ടി തലപ്പത്തേക്ക് തിരിച്ചുവരുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ”മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രമാണ്. എപ്പോള്‍ തിരികെ വരണം, എന്നു വരണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രാഹുല്‍ തിരിച്ചുവരണമെന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല ആഗ്രഹിക്കുന്നത്’ അദ്ദേഹം അഭിപ്രായപ്പെട്ടു.

SHARE