പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമാനമനസ്‌കരായ മുഴുവന്‍ പാര്‍ട്ടികളേയും അണിനിരത്തി ബില്ലിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. വളര്‍ച്ച മുരടിപ്പ് പോലെയുള്ള രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദേശീയ പൗരത്വ ബില്‍, പൗരത്വ ഭേദഗതി ബില്‍ എന്നിവ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഒഴികെ എല്ലാ പാര്‍ട്ടികളും ദേശീയ പൗരത്വ ബില്ലിനെ എതിര്‍ക്കുന്നു. പക്ഷെ ബി.ജെ.പി ഭീഷണികളാലും സ്വാധീനത്താലും പാര്‍ട്ടികളെ തങ്ങളുടെ വഴിക്ക് കൊണ്ടു വരുന്നു. ബി.ജെ.പിയുടെ ഘടകകക്ഷികളെല്ലാം അത് തിരിച്ചറിഞ്ഞ് ബി.ജെ.പിയെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

SHARE