സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്; 14ന് ഡല്‍ഹിയില്‍ മഹാറാലി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി വരുന്നു. പൗരത്വ ഭേദഗതി ബില്‍ രാജ്യമൊട്ടാകെ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വരുന്ന മുപ്പതിനാണ് ഡല്‍ഹിയില്‍ മഹാറാലി നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് റാലി നടക്കുന്നത്.

14-ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 11ന് റാലി തുടങ്ങുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, രാജ്യത്ത് വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ അവഗണിച്ചും ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

SHARE