ആലപ്പുഴ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാനുഷിക ഇടപെടല്‍ ചര്‍ച്ചയാവുന്നു.
രോഗിയായ സ്ത്രീയെ ആസ്പത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിന് ആദ്യം പറക്കാനായി തന്റെ യാത്ര വൈകിപ്പിച്ച രാഹുലിന്റെ നടപടിയാണ് ചര്‍ച്ചയാണ്. ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം തിരികെ യാത്രക്കായി ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോളാണ് സംഭവുണ്ടയത്. രോഗിക്കായുള്ള ഒരു എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തിയെന്നറിഞ്ഞ രാഹുല്‍ യാത്ര വൈകിപ്പിക്കാനും അതിനായി തന്റെ സമയം മാറ്റിവെച്ച് കാത്തിരിക്കാനും തയ്യാറാവുകയായിരുന്നു. ആംബുലന്‍സ് പോയ ശേഷം മതി തന്റെ യാത്രയെന്നു നിര്‍ദേശിച്ചായിരുന്നു അധ്യക്ഷന്റെ കാത്തിരിപ്പ്
Congress President Rahul Gandhi made way for an air ambulance to take off in Kerala’s Chengannur, today. He is on a two-day tour to the flood affected areas in Kerala. pic.twitter.com/I3j1RBGwBx
— ANI (@ANI) August 28, 2018
രോഗിയായ സ്ത്രീയെ കോട്ടയത്തെ ആസ്പത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ തന്റെ എയര്‍ കോപ്പ്റ്ററിനു സമീപം കാത്തുനില്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിരിക്കുകയാണ്. രോഗിയുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ട ശേഷം രാഹുല്‍ ആലപ്പുഴയിലേക്കു യാത്ര തിരിച്ചു.
Congress President Rahul Gandhi meets people at a relief camp in Kerala’s Chalakudy. pic.twitter.com/A8YFyiBfOQ
— ANI (@ANI) August 28, 2018
മഹാപ്രളയം വരുത്തിവെച്ച വന്‍ കെടുതികള്‍ സന്ദര്‍ശിക്കാനായി ചൊവ്വാവഴ്ച രാവിലെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. രാവിലെ 8.15 ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഹെലികോപ്ടറിലാണ് ചെങ്ങന്നൂരിലെത്തിയത്. ഇന്നും നാളെയുമായി സംസ്ഥാനത്ത് തങ്ങുന്ന രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവുക. ഉച്ചയോടെ ആലപ്പുഴയിലെത്തിയ രാഹുല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത മത്സ്യബന്ധന തൊഴിലാളികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി്. ഈ ചടങ്ങില്‍ വെച്ച്, പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സി നിര്‍മിച്ചു നല്കുന്ന 1000 വീടുകളില്‍ ഇരുപതെണ്ണത്തിന്റെ തുക രാഹുല്‍ കൈമാറി.