രാഹുലിന്റെ അധ്യഷ സ്ഥാനം; കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്

കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യഷ സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത ഇന്നത്തെ നിര്‍ണായക യോഗത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തെന്നുതില്‍ തീരുമാനമുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍.
രാഹുലിന്റെ അധ്യക്ഷ സ്ഥാനാരോഹണം ഗുജറാത്ത് തെരഞ്ഞെടുപ്പിന് അനുകൂല വിധി സൃഷ്ട്ടിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രാഹുലിന്റെ അധ്യക്ഷ സ്ഥാനാരോഹണത്തിന് ഇനി കാലതാമസം വേണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂളുകള്‍ക്ക് അന്തിമ തീരുമാനമുണ്ടാക്കാനാണ് യോഗമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.