മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന് ലീഡ്

മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലന്‍ഷു ചതുര്‍വേദിക്ക് ലീഡ്. മധ്യപ്രദേശിലെ ചിത്രകൂട്ട് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 17959 വോട്ടിന്റെ ലീഡാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍ ദയാലിനെതിരെ നിലന്‍ഷു ചതുര്‍വേദി നേടിയത്. ഇനി ഒമ്പതു റൗണ്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.

കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ പ്രേം സിങിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചിത്രകൂട്ട് മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. ഒമ്പതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയടക്കം 12 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.