പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ഇന്ന്; രാഹുലിന്റെ മറുപടി കാത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാവിലെ 9.15 നാണ് യോഗം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ലോകസഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 തുടങ്ങാന്‍ മന്ത്രിസഭ തീരുമാനം വന്ന സ്ഥിതിക്ക് ലോക്സഭ കക്ഷി നേതാവിനെ ഇന്ന് യോഗം തെരഞ്ഞെടുത്തേക്കും.

സന്നദ്ധത അറിയിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെ ഒരുപക്ഷെ ലോക്സഭ കക്ഷി നേതാവ് ആയേക്കും. ഇല്ലെങ്കില്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കാന്‍ സാധ്യത ഒള്ളു. ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെയും ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചേക്കും.