മുത്തലാഖ് ഓര്‍ഡിനന്‍സ്: കേന്ദ്രം രാഷ്ട്രീയ ഫുട്‌ബോളായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഫുട്‌ബോളായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ ഉപരി വോട്ടിനുവേണ്ടിയാണ് മുത്തലാഖ് വിഷയം ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ന്യൂഡല്‍ഹി പറഞ്ഞു.

മുത്തലാഖ് നീതിയും തുല്യതയും ഉറപ്പുവരുത്തുന്ന വിഷയമാണ്. കൗശലം, അടിച്ചമര്‍ത്തല്‍, അട്ടിമറി പ്രവര്‍ത്തനം തുടങ്ങിയവയാണ് ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും നീക്കം. വഞ്ചനയുടെയും അധാര്‍മികതയുടെയും മുഖമുദ്രയായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മാറിയെന്നും അദ്ദേഹം കോണ്‍ഗ്രസിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

SHARE