‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ; കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ തന്നെ യോഗം ബഹിഷ്‌കരിച്ചിരുന്നു. മായാവതി, എം.കെ.സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു എന്നിവരും പങ്കെടുക്കുന്നില്ല. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനു പകരം മകനും മന്ത്രിയുമായ കെ.ടി.രാമറാവു പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളും പങ്കെടുക്കുന്നില്ല. ടിഡിപിയും ആം ആദ്മി പാര്‍ട്ടിയും പ്രതിനിധികളെ അയയ്ക്കും. സിപിഐ പങ്കെടുക്കുന്നുണ്ട്.
ലോക്‌സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലുമുള്ള എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയാണു യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.