ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
കാര്‍ത്തി ചിദംബരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് താന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണന്നും കാര്‍ത്തി വ്യക്തമാക്കി.
താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കാര്‍ത്തി ചിദംബരം അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് കൊവിഡ് രോഗബാധ 18 ലക്ഷം കടന്നതിനു പിന്നാലെയാണ് കാര്‍ത്തി ചിദംബരത്തിന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ ഒരു മന്ത്രി കഴിഞ്ഞദിവസം മരിച്ചിരുന്നു.