കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്തിന് കത്തിക്കുത്തേറ്റു; പ്രതിയെ പിടികൂടി നാട്ടുകാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ തന്‍വീര്‍ സെയ്തിനു നേരെ കത്തി ഉപയോഗിച്ച് ആക്രമണം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

25 കാരനായ ഫര്‍ഹാന്‍ പാഷ എന്നയാളാണ് എംഎല്‍എയെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. നരസിംഹരാജ നിയോജകമണ്ഡലത്തിലെ എംഎല്‍എയാണു തന്‍വീര്‍. ആക്രമണത്തിനു കാരണമെന്തെന്നു വ്യക്തമായിട്ടില്ല.

SHARE