ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്ക് ഇന്ന് അന്തിമ രൂപമാവും. കരടു പത്രിക ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പത്രികയിലെ നിര്‍ദേശങ്ങള്‍ ഒരിക്കല്‍കൂടി വിലയിരുത്തിയ ശേഷമാകും അന്തിമ രൂപം നല്‍കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുന്നത്. എല്ലാവര്ക്കും കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നത് ഉള്‍പ്പെടെ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ടാകുമെന്നാണ് വിവരം. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം നല്‍കും, കാര്‍ഷിക മേഖലയുടെയും ചെറുകിട, ഇടത്തരം വ്യവസായ വാണിജ്യ മേഖലകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി, ജി.എസ്.ടി നികുതി പരിഷ്കരണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ഇതിനകം സൂചന നല്‍കിയിട്ടുണ്ട്.