ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന് സുര്‍ജെവാല ചാനല്‍ മേധാവികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രാജിക്കാര്യത്തില്‍ തീരുമാനവുമാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.