നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ജൂണ്‍ 10ന് തന്നെ സിദ്ദു രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. കത്തിന്റെ കോപ്പിയാണ് സിദ്ദു ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും രാജിക്കത്തിന്റെ കോപ്പി നല്‍കുമെന്ന് സിദ്ദു പറഞ്ഞു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായത്. ജൂണ്‍ ആറിന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സിദ്ദു കൈകാര്യം ചെയ്തിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് എടുത്ത് മാറ്റി പകരം ഊര്‍ജ്ജ വകുപ്പ് നല്‍കിയിരുന്നു. ഇതില്‍ അതൃപ്തനായ സിദ്ദു പുതിയ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

SHARE