സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് മാത്യു കുഴൽനാടൻ

സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സിപിഎം നേതാക്കള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും തലകുനിക്കേണ്ടി വരില്ല. സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരളസമൂഹത്തിനു മുന്നിലുണ്ടെന്നും അദ്ദേഹം കുറിച്ചു.

കെ.കെ ശൈലജ എന്ന ആരോഗ്യ മന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതയാണ് എന്ന ധാരണ ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്ക് വേണ്ടി വിമാനം ചാര്‍ട്ടര്‍ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്തനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളില്‍ നമ്മള്‍ കണ്ടതാണ്. കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മില്‍ ബിംബവല്‍ക്കരണമാണ് നടക്കുന്നതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും തല കുനിക്കേണ്ടി വരില്ല.സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള ഇജങ നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവന്‍ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരള സമൂഹത്തിനു മുന്നിലുണ്ട്.

കെ കെ ശൈലജ എന്ന ആരോഗ്യ മന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതയാണ് എന്ന ധാരണ ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്ക് വേണ്ടി ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും, ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്ദനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളില്‍ നമ്മള്‍ കണ്ടതാണ്.

കഴിഞ്ഞ കുറേ നാളുകളായി ഇജങല്‍ ബിംബവല്‍ക്കരണം ആണ് നടക്കുന്നത്. പിണറായി എന്ന ബിംബം, ഇപ്പോഴിതാ ശൈലജ എന്ന ബിംബം. അവരുടെ ബിംബവല്‍ക്കരണത്തെ ചോദ്യം ചെയ്യാന്‍ ഞാനില്ല. പക്ഷെ അവര്‍ വിമര്‍ശനങ്ങള്‍ക്കതീതരാണ് എന്ന നിലപാട് ഇങ്ങോട്ട് വേണ്ട.

കണ്ണൂരിലെ പി ജയരാജന്‍ എന്ന സഖാവ് ബിംബവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നു എന്നൊരാപണം ഈയിടെ സിപിഎമ്മില്‍ ഉയര്‍ന്നതായി കേട്ടിരുന്നു. അതും നമ്മെ ബാധിക്കുന്ന കാര്യമല്ല.
എന്നാല്‍ കെ കെ ശൈലജ എന്ന മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അങ്ങ് കൈകാര്യം ചെയ്തു കളയാം എന്ന് വിചാരിച്ചാല്‍, അത് നടക്കില്ല.

ഈ കാര്യത്തില്‍, സൈബര്‍ ഇടത്തില്‍ കെപിസിസി അധ്യക്ഷന് അഭേദ്യമായ പ്രതിരോധം തീര്‍ത്ത കോണ്‍ഗ്രസ്സിന്റെ സൈബര്‍ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍..