കോണ്‍ഗ്രസ് നോതാവിനെ വെടിവെച്ചു കൊന്നു

ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവിനെ ബൈക്ക് യാത്രികര്‍ വെടിവച്ച് കൊന്നു. വൈശാലിയിലെ സിനിമാ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാകേഷിനെ സഫ്ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാഘവ് ദയാല്‍ പറഞ്ഞു.
മീനാപൂര്‍ ഗ്രാമത്തിലെ തന്റെ വീട്ടില്‍ നിന്ന് സിനിമാ റോഡിലെ ജിമ്മിലേക്ക് എല്ലാ ദിവസവും രാവിലെ യാദവ് 3 കിലോമീറ്റര്‍ നടക്കാറുണ്ടായിരുന്നു.കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ച സിസിടിവികളില്‍ നിന്നുള്ള ഫൂട്ടേജുകളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

SHARE