ഹിമാചല്‍ തെരഞ്ഞെടുപ്പ്; കുരങ്ങുശല്യം ഒഴിവാക്കുമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും

ഹമിപൂര്‍: ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന ഒരു കാര്യമുണ്ട്. അധികാരത്തിലെത്തിയാല്‍ കുരങ്ങു ശല്യം ഒഴിവാക്കിത്തരാം. ഈ സാധുജീവി ഇത്രയ്ക്ക് ശല്യമാണോ എന്നത് ന്യായമായ ചോദ്യം. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ ഗ്രാമങ്ങളാണ് ഇവയുടെ ശല്യം കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്നത്. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും നേരെയുള്ള കുരങ്ങിന്റെ പരാക്രമങ്ങള്‍ പതിവാണിവിടെ. ഇതിന് പുറമേയാണ് കാര്‍ഷിക വിളകളില്‍ കയറിയുള്ള ഇവയുടെ പരാക്രമങ്ങള്‍. അപ്പോള്‍ പിന്നെ, രാഷ്ട്രീയകക്ഷികള്‍ ഇതേക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ച് പറയാന്‍.
സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തെ നേരിടുന്നതില്‍ പരാജയപ്പെട്ടു എന്നാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സട്ടിയുടെ ആരോപണം. വന്ധ്യംകരണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കുരങ്ങുകള്‍ വര്‍ധിക്കുക തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2015ലെ സെന്‍സസ് പ്രകരാം ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 2400 കുരങ്ങുകലുണ്ട്.