രാഷ്ട്രീയത്തില്‍ പരാജിതനായ മോദി ബോളിവുഡില്‍ അവസരം തേടുന്നു – കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖം പരാജിതനായ രാഷ്ട്രീയക്കാരന്‍ ബോളിവുഡില്‍ അവസരം ലഭിക്കുമോയെന്ന് നോക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
അക്ഷയ് കുമാര്‍ നല്ലൊരു നടനാണ് എന്നാല്‍ രാഷ്ട്രീയത്തില്‍ പരാജിതനായ ,കര്‍ഷകരെ വഞ്ചിച്ച, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത മോദി അക്ഷയ് കുമാറിനെക്കാള്‍ നല്ല നടനാവാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്തിയെന്ന നിലയില്‍ പരാജിതനായതുപോലെ മോദി നടനെന്ന നിലയിലും പരാജിതനായി സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.