ഗവര്‍ണര്‍ അമിത് ഷായുടെ വാടക കൊലയാളിയെ പോലെയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നടന്ന സമാനതകളില്ലാത്ത രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ ബി. ജെ.പിയോട് പത്ത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ ഭരണഘടനയെ ഇത്തരത്തില്‍ അട്ടിമറിക്കുന്നതെന്നും ആഭ്യന്ത്ര മന്ത്രി അമിത്ഷായുടെ വാടക കൊലയാളിയെ പോലെയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
കോണ്‍ഗ്രസ് ഉയര്‍ത്തിയ പത്ത് ചോദ്യങ്ങള്‍

 • രാഷ്ട്രപതി ഭരണം നീക്കാനും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നീങ്ങാനും എപ്പോഴാണ് ബി. ജെ. പി തീരുമാനിച്ചത് ?
 • ദേവേന്ദ്ര ഫഡ്‌നാവിസിനെ എത്ര ബി.ജെ.പി-എന്‍.സി.പി എം. എല്‍.എമാരാണ് പിന്തുണക്കുന്നത് ?
 • പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് രാത്രിയിലെ ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഗവര്‍ണര്‍ സ്ഥിരീകരിച്ചത് ?
 • രാഷ്ട്രപതി ഭരണം നീക്കിയത് എപ്പോഴാണ് ?
 • എത്ര മണിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം നടന്നത് ? ആരൊക്കെയാണ് പങ്കെടുത്തത് ?
 • രാഷ്ട്രപതി ഭരണം നീക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ സമയം ?
 • അത് അംഗീകരിക്കുന്നത് എപ്പോഴാണ് ?
 • എപ്പോഴാണ് ഗവര്‍ണര്‍ ഫഡ്‌നവിസിനെയും അജിത്ത് പവാറിനെയും വിളിക്കുന്നത് ? എപ്പോഴാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത് ?
  ഒരു സ്വകാര്യ ചാനല്‍ ഒഴികെ, ദുര്‍ദര്‍ശനെയോ മറ്റ് സ്വകാര്യ ചാനലുകളെയോ ജനങ്ങളെയോ മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിനെയോ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ് ?
 • സത്യപ്രതിജ്ഞ ചടങ്ങ് നടത്തുകയല്ലാതെ ഫഡ്‌നാവിസ് എപ്പോള്‍ സര്‍ക്കാര്‍ പൂപവത്കരിക്കുമെന്ന് ഗവര്‍ണര്‍ എന്തുകൊണ്ട് പറഞ്ഞില്ല.
 • ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനെ എന്നുവരെ സമയമുണ്ട് എന്ന കാര്യം ഗവര്‍ണര്‍ പറയാത്തത് എന്തുകൊണ്ട് ?
SHARE