ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവായി അധഃപതിച്ചിരിക്കുന്നു; കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിച്ചവര്‍ക്കെതിരെ നിലപാടെടുത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോണ്‍ഗ്രസ്. പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഗവര്‍ണറുടെ കണ്ടുപിടുത്തം വസ്തുതാവിരുദ്ധമാണെന്ന് കെ.സി ജോസഫ് എംഎല്‍എ പറഞ്ഞു. ഗവര്‍ണര്‍ ബിജെപി യുടെ വക്താവായി അധ:പതിച്ചത് നിര്‍ഭാഗ്യകരമാണെന്നും ബിജെപിയെപ്പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നതെന്നും കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ബിജെപിയുടെ വക്താവായി സംസാരിക്കുന്നുവെന്നും ബിജെപിക്ക് വേണ്ടിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പി.ആര്‍.ഒയെ പോലെ പെരുമാറുന്നുവെന്ന് വി.എം സുധീരന്‍ പറഞ്ഞു. ഇന്ത്യയെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള മോദിഅമിത് ഷാ കൂട്ടുക്കെട്ടിന്റെ ശ്രമത്തെ ഗവര്‍ണര്‍ വെള്ളപൂശുന്നു. ഈ നിലപാട് ഗവര്‍ണര്‍ തിരുത്തണയെന്നും സുധീരന്‍.

SHARE