കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആഗസ്റ്റ് 10 ന് ; ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞടുത്തേക്കും

പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ശനിയാഴ്ച്ച നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി യോഗത്തിലെ മുഖ്യ വിഷയം. ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

പുതിയ അധ്യക്ഷനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത.
രാവിലെ 11 മുതലായിരിക്കും പ്രവര്‍ത്തക സമിതി യോഗം നടക്കുക എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

എന്നാല്‍ പ്രിയങ്ക ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന ചില നേതാക്കള്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന് പ്രിയങ്ക തന്നെ പറഞ്ഞിരുന്നു.

SHARE