‘ഞാന്‍ സ്വതന്ത്രനല്ല’; മാധ്യമങ്ങളോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസിനെതിരെ ജമ്മു പൊലീസിന്റെ ബലപ്രയോഗം

ജമ്മു: കശ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസ് വീട്ടു തടങ്കലിലല്ലെന്ന സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വാദം കള്ളമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തു വിട്ടു. ഇന്ത്യാറ്റുഡേ റിപ്പോര്‍ട്ടറോട് പ്രതികരിക്കുന്ന സോസിനെ പൊലിസ് ബലമായി വലിച്ചിഴക്കുന്നതും മാധ്യമപ്രവര്‍ത്തകനോട് കയര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സര്‍ക്കാര്‍ സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കള്ളം പറയുകയാണെന്നും സോസ് റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. സോസ് സ്വതന്ത്രനാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

SHARE