തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മനപ്പൂര്‍വം വൈകിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്.

കേന്ദ്ര സര്‍ക്കാരിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചുവെന്നാണ് ആരോപണം.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 4ന് നടത്തിയിരുന്നു.