രാജസ്ഥാനില്‍ ഗെലോട്ട് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ജയം

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ വിജയിച്ചു. 200 അംഗ സഭയില്‍ 125 അംഗങ്ങളുടെ പിന്തുണ ഗെലോട്ടിന് ലഭിച്ചു. 200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടിയിരുന്നത്.

ശബ്ദ വോട്ടോടെയാണ് വിശ്വാസവോട്ട് ഗെലോട്ട് സര്‍ക്കാര്‍ നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാകില്ല. സച്ചിന്‍ പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്.

കോണ്‍ഗ്രസിന്റെ ഉറച്ച കാവല്‍ഭടനാണ് താനെന്ന് സച്ചിന്‍ പൈലറ്റ് സഭയില്‍ പറഞ്ഞു.

SHARE