ദേഹത്ത് ചെളിവാരിത്തേച്ച് കര്‍ഷകരോട് ബഹുമാനമെന്ന് സല്‍മാന്‍ഖാന്‍; പ്രഹസനമെന്ന് കനത്ത വിമര്‍ശനം

മുംബൈ: ദേഹത്ത് ചെളി വാരിത്തേച്ച് സാമൂഹിക മാധ്യമങ്ങളിളില്‍ ചിത്രം പോസ്റ്റ് ചെയ്ത ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് കനത്ത വിമര്‍ശനം. കര്‍ഷകര്‍ക്ക് ആദരമര്‍പ്പിക്കുന്നു എന്നാണ് ചിത്രത്തിന് ക്യാപ്,ന്‍ നല്‍കിയത്. എന്നാല്‍ ചിത്രത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നു. എന്ത് പ്രഹസനമാണെന്നായിരുന്നു വിമര്‍ശനങ്ങളിലധികവും.

‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന് കുറിച്ച് ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രം. സല്‍മാന്‍ ഖാന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍, മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

SHARE