തോറ്റിട്ടും ജപ്പാന്‍ പ്രീകോര്‍ട്ടറില്‍; ജയത്തോടെ കൊളംബിയ ഒന്നാം സ്ഥാനത്ത്

വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്. പോളണ്ടിനെതിരെ നിരവധി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നും ലക്ഷ്യത്തിലെത്തിക്കാനാവാത്തതാണ് ജപ്പാന് വിനയായത്. എന്നാല്‍ ജപ്പാനെതിരെ പോളണ്ട് നേടിയ ഒരു ഗോളിന്റെ ജയം മടക്കത്തില്‍ അശ്വാസമായി. 59-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നും കുര്‍സാവ എടുത്ത ഫ്രീകിക്ക് യാന്‍ ബെഡ്‌നാറക് തകര്‍പ്പന്‍ ഹെഡറിലൂടെ ജപ്പാന്റെ വലയിലെത്തിക്കുകയായിരുന്നു.

 

സൂപ്പര്‍ താരം റാമിസ് റോഡിഗ്രസിന്റെ അഭാവത്തിലും സെനഗലിനെതിരെ നേടിയ ജയത്തോടെ കൊളംബിയ ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരായി. സനഗലിനും ജപ്പാനും തുല്യ പോയിന്റും ഗോള്‍ ശരാശരിയുമാണെങ്കിലും ഫെയര്‍പ്ലേയാണ് ജപ്പാനെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 74-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ഗോള്‍. കഴിഞ്ഞ കളിയില്‍ ഗോള്‍ നേടിയ യെറി മിനയാണ് ഇക്കളിയിലും കൊളംബിയക്കായി ഗോള്‍ നേടിയത്.കൈാളംബിയക്കെതിരായ മത്സരത്തില്‍ 18-ാം മിനിറ്റില്‍ തന്നെ സെനഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വി. എ.ആര്‍ രക്ഷക്കെത്തുകയായിരുന്നു.