ഡല്‍ഹി: അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി കഴിഞ്ഞ ദിവസം ഈ ഹര്‍ജി പരിഗണിച്ചിരുന്നു. കോടതി കേന്ദ്ര സര്‍ക്കാരിന്റേയും യുജിസിയുടേയും മറുപടി തേടി നോട്ടിസ് അയച്ചിരുന്നു.