സി.ബി.എസ്.ഇ റാങ്കുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഗുഡ്ഗാവ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടബലാത്സംഗത്തിനിരയായി ബോധരഹിതയായ പെണ്‍കുട്ടിയെ ബുധനാഴ്ച ബസ്റ്റാന്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെ കാറിലെത്തിയ മൂന്നു പേര്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുകയായിരുന്നു. അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

SHARE