കളക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം: ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.

ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്ക് മാറ്റി. കഴിഞ്ഞയാഴ്ച്ചയാണ് ബാലമുരളിയെ പത്തനംതിട്ടയില്‍ നിയമിച്ചത്. പിന്നീട് ഒരാഴ്ച്ചക്ക് ശേഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു.

SHARE