കോയമ്പത്തൂരില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു; മലയാളികളെന്ന് സൂചന

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്‌ട്രേഷനിലുള്ളതാണ്.

രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. K-L 52 P 1014 വാഗനര്‍ കാറാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. സേലം ദേശീയ പാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

പട്ടാമ്പി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. രണ്ടു പേര്‍ സംഭവ സ്ഥലത്തും മൂന്നു പേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ലോറി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ്. പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് പരിക്കേറ്റതായി തമിഴ്‌നാട് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ െ്രെഡവറാണെന്നാണ് സൂചന.

SHARE