കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: മധുക്കര ഈച്ചനാരിക്ക് അടുത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. രമേഷ് (50), ആദിഷ(12), മീര(37), ഋഷികേശ്(ഏഴ്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ വിപിന്‍ ജോര്‍ജ്, നിരഞ്ജന്‍, രാജ, ആതിര എന്നിവര്‍ക്ക് പരിക്കേറ്റു.

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.

മരിച്ചവരുടെ മൃതദേഹം കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മധുക്കര പൊലീസ് കേസെടുത്തു.

SHARE