‘ഭരണഘടന നന്നായി പഠിക്കുക’;ബി.ജെ.പിക്ക് പുതുവത്സരപ്രതിജ്ഞകള്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ്

ബി.ജെ.പിക്ക് ഏഴ് പുതുവത്സരപ്രതിജ്ഞകള്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ്. സാധാരണഗതിയില്‍ പലര്‍ക്കും പുതുവത്സര പ്രതിജ്ഞകള്‍ പാലിക്കാന്‍ സാധിക്കാറില്ലെന്നും എന്നാല്‍ മെച്ചപ്പെട്ടതും കൂടുതല്‍ ജനാധിപത്യപരവുമായ ഒരു ഭരണരീതിക്കായി ഇത് പാലിക്കാന്‍ ഞങ്ങള്‍ ബി.ജെ.പിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബി.ജെ.പി നേതാക്കള്‍ നന്നായി ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യും, പരസ്യപ്രചാരണത്തിനായി കുറഞ്ഞ പണം മാത്രം ചെലവഴിക്കും, ഭരണഘടന നന്നായി പഠിക്കുകയും കൂടുതല്‍ സമയം ഇന്ത്യയില്‍ ചെലവഴിക്കുകയും ചെയ്യും’ തുടങ്ങിയ പ്രതിജ്ഞകളാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കായി നിര്‍ദേശിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ പുരുഷാധിപത്യത്തിന്റെ ഭാരം കുറക്കുക,ജനാധിപത്യതത്വങ്ങള്‍ പാലിക്കുക എന്നിവയാണ് മറ്റ് പ്രതിജ്ഞകള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ദേശീയ പൗരത്വപട്ടിക, പൗരത്വഭേദഗതി നിയമം തുടങ്ങിയ ഉദാഹരണങ്ങള്‍ മുന്നോട്ട് വെച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം നിര്‍ദേശിച്ചത്.

SHARE