ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു; ബി.ജെ.പി മൂന്നാം സ്ഥാനത്ത്; 2000 വോട്ടുകള്‍ മാത്രം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍്ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം.

അതേസമയം ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന് 2000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നത് ചര്‍ച്ചയായിരിക്കുകയാണ്. ദേവ ഗൗഡയ്ക്ക് 28741 വോട്ടും സിദ്ധരാമയ്ക്ക് 15061 വോട്ടുകളുമാണ് ലഭിച്ചത്.

ഇതോെബിജെപിക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ടെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. ബിജെപിക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.
എന്നാല്‍ ബദാമി മണ്ഡലത്തില്‍ സിദ്ധരാമയ്യ മുന്നേറുന്നതായാണ് വിവരം.

SHARE