മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ണാര്‍ക്കാട് സഫീറിന്റെ വീട് സന്ദര്‍ശിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കുത്തികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​​െൻറ വീട്​ സന്ദർശിച്ച ശേഷമാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയത്​.

സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുളള കേസാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സഫീറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. സഫീറിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.

മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ വെച്ചാണ് ഫെബ്രുവരി 25ന് എം.എസ്.ഫ് ,സജീവ പ്രവര്‍ത്തകനായ സഫീര്‍ (23) കുത്തേറ്റ് മരിച്ചത്. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്‌ലിം ലീഗ് അംഗവുമായ വറോടന്‍ സിറാജുദീന്റെ മകനാണ് സഫീര്‍.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍ കയറി ഒരു സംഘമാളുകള്‍ സഫീറിനെ കുത്തിയതായാണ് വിവരം. സഫീറിനെ കുത്തിയ ശേഷം അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സഫീറിനെ വട്ടമ്പലത്തെ സ്വകാര്യ ആസ്പപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. എം.എസ്.എഫ് മുനിസിപ്പല്‍ സെക്രട്ടറിയും, നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി അംഗവുമാണ് സഫീര്‍.

സഫീറി​​​െൻറ അയൽവാസികളായിരുന്ന സി.പി.​െഎ പ്രവർത്തകർ സംഭവത്തിൽ പൊലീസ്​ പിടിയിലായിരുന്നു. പ്രതികൾ സി.പി.​െഎ പ്രവർത്തകരാണെങ്കിലും കൊലപാതകം രാഷ്​​​ട്രീയമല്ലെന്ന്​ പൊലീസും സഫീറി​​​െൻറ പിതാവും അറിയിച്ചിരുന്നു.
സഫീർ-​ഷുഹൈബ്​ കൊലപാതകം ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇതുവരെയും പ്രതികരിക്കാൻ ഭരണകക്ഷി തയാറായിരുന്നില്ല. ഇൗ വിമർശനം നിലനിൽക്കുന്നതിനി​െടയാണ്​ മുഖ്യമന്ത്രി സഫീറി​​​െൻറ വീട്ടിലെത്തിയിരിക്കുന്നത്​.