മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പതിവ് പരിശോധനകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അപ്പോളോ ആസ്പത്രിയിലെത്തിയത്. എന്നാല്‍ ബ്ലഡ് കൗണ്ടില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍‌ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.