തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിക്കാനായി ജയ്ഹിന്ദ് ടി.വി വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിച്ചുവെന്ന കൈരളി ചാനലിന്റേയും മുഖ്യമന്ത്രിയുടെയും വാദം തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ജയ്ഹിന്ദ് ന്യൂസ്. 2017ല്‍ തിരുവനന്തപുരത്ത് നടന്ന ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ജയ്ഹിന്ദ് പുറത്ത് വിട്ടത്. അന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച സ്വപ്ന മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
ഇതോടെ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് അരികിലും പുറകിലുമായി നിര്‍ത്തി ചാനല്‍ കൃത്രിമ വീഡിയോ പുറത്തുവിട്ടു എന്ന പ്ത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ നടത്തിയ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായും ജയ്ഹിന്ദ് അവകാശപ്പെട്ടു.