കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ട സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തനെ സമൂഹമാധ്യമങ്ങളില്‍ മഹത്വവല്‍ക്കരിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വക്കീല്‍ നോട്ടീസ്. കോടതി നടപടികളെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി കെ കുഞ്ഞനന്തന്‍ ജൂണ്‍ 11ന് രാത്രിയാണ് മരിച്ചത് . വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.