ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂർ

ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്നെന്നും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കൂറ്റപ്പെടുത്തി.

കോട്ടയത്ത് നടന്ന മഹിളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.