തിരുവനന്തപുരം: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട പി.കെ കുഞ്ഞനന്തനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തോട് കരുതല്‍ കാണിച്ച നേതാവായിരുന്നു കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സി.പി.എം നേതാവായിരുന്ന കുഞ്ഞനന്തന്‍ കേസില്‍ പതിമൂന്നാം പ്രതിയായിരുന്നു.