മനുഷ്യരെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട് : മുഖ്യമന്ത്രി

കണ്ണൂര്‍: ശാരീരിക പരിശീലനത്തിന്റെ പേരില്‍ ആയുധപരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്‍ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരമാളുകള്‍ ദേശസ്‌നേഹം വളര്‍ത്താമെന്ന പേരില്‍ മനുഷ്വതം തന്നെ ഊറ്റികളയുകയാണ്. ഇതിനായി പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ ഉപയോഗിപ്പെടുത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ തളാപ്പില്‍ സി.പി.എം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീറിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നല്‍കുന്നതെന്നും എന്നാല്‍, ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.