ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ വിള്ളല്‍ അടഞ്ഞു

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ വിള്ളല്‍ അടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിക്കിന് മുകളിലെ ഓസോണ്‍ പാളിയിലെ വലിയ ദ്വാരം അടഞ്ഞെന്ന് യൂറോ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ ഉപഗ്രഹ സംവിധാനമായ കോപ്പര്‍നിക്കസ് ആണ് ഈ ആശ്വാസകരമായ കണ്ടെത്തല്‍ നടത്തിയതെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യു്ന്നു.

അതേസമയം, കോവിഡ് പ്രതിരോധ നടപടിയായി നിലവില്‍ ലോകത്താകമാനമായി തുടരുന്ന എന്നാല്‍ ലോക്ക്ഡൗണുമായി ഈ ്പ്രതിഭാസത്തിന് ബന്ധവുമില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം പോളാര്‍ വോര്‍ട്ടെക്സ് എന്ന തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തുന്ന പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും അതിലെ മാറ്റങ്ങള്‍ക്കും കാരണമെന്നാണ് വിവരം. പത്ത് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഓസോണിലെ വലിയ വിള്ളലാണ് ഇതോടെ ഇല്ലാതായത്.

എന്നാല്‍, ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ലോകത്താകമാനം അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത്മൂലം ലോകത്ത് വരുന്ന വലിയ മാറ്റങ്ങള്‍ വരും കാലങ്ങളില്‍ മാത്രമേ അറിയാന്‍ കഴിയൂഎന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു