സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടു ദിവസം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ രണ്ടു മുതല്‍ ഇടിമിന്നലുണ്ടാകാം. അന്തരീക്ഷം മേഘാവൃതമെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാമെന്നും അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

SHARE