യു.എ.ഇയില്‍ മൂടലും മഴയും തുടരും

 

ദുബൈ: ചൂടുകാലത്തിന്റെ വരവിനു മുന്നോടിയായി രാജ്യത്ത് മേഘാവൃതമായ ആകാശവും ചിലയിടങ്ങളില്‍ മഴയും തുടരും. വെള്ളിയാഴ്ച വടക്കന്‍ എമിറേറ്റുകളിലായിരിക്കും മഴയെത്തുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീര പ്രദേശങ്ങളില്‍ 40കി.മീ വേഗത്തിലും ഉള്‍പ്രദേശങ്ങളില്‍ 32 കി.മീ വേഗത്തിലും കാറ്റുവീശും. ചിലയിടങ്ങളില്‍ മണല്‍ക്കാറ്റടിക്കുന്നതു വഴി കാഴ്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
അറേബ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ ഉള്‍ക്കടലിലും വാരാന്ത്യത്തിലുടനീളം കടല്‍ ക്ഷോഭമുണ്ടാകും. താപനില തീര ഭാഗങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 17 ഡിഗ്രി വരെയും ഉള്‍പ്രദേശങ്ങളില്‍ 33 ഡിഗ്രിക്കും 13 ഡിഗ്രിക്കും ഇടയിലുമായിരിക്കും.
പുഴുക്കം തീരഭാഗത്ത് 90 ശതമാനവും ഉള്‍നാടുകളില്‍ 85 ശതമാനവും ഉണ്ടാകും.

SHARE