പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്‌കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്.
ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹോദരന്റെ സഹായത്തോടെ ഗൗരവിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.