ബംഗ്ലാദേശ് ആഘോഷം അതിരുവിട്ടു; ഗ്രൗണ്ടില്‍ സംഘര്‍ഷം

വിക്കറ്റ് ആഘോഷം അതിരുവിട്ടപ്പോള്‍ മൈതാനത്ത് ഇംഗ്ലണ്ട് – ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സംഭവം.

ഇംഗ്ലണ്ട് ബാറ്റിങിനിടെ 28ാം ഓവറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബംഗ്ലാദേശിന്റെ താരതമേന്യ ചെറിയ സ്‌കോറായ 238 പിന്തുടര്‍ന്ന ഇംഗ്ലണ്ട് അപ്പോള്‍ 123-6 എന്ന നിലയില്‍. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ പിടിച്ചു നിന്ന ജോസ് ബട്ട്‌ലര്‍(57) ക്രീസില്‍. ബംഗ്ലാദേശിനും ജയത്തിനുമിടയില്‍ മതില്‍ പോലെ ബട്ട്‌ലര്‍ മാത്രം.

ടസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ബട്ട്‌ലര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ ബംഗ്ലാദേശ് താരങ്ങളുടെ ആവേശം അണപൊട്ടി. തനിക്കു നേരെ ആക്രോശങ്ങളുമായുള്ള ബംഗ്ലാദേശ് വിക്കറ്റ് ആഘോഷം ഇംഗ്ലീഷ് താരത്തിനുരസിച്ചില്ല. മഹ്മൂദുല്ലയും ബട്ട്‌ലറും പരസ്പരം വാഗ്വാദത്തിനൊരുങ്ങിയതോടെ അമ്പയര്‍മാര്‍ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റി.

എന്നാല്‍ പ്രശ്‌നം അവിടെയും തീര്‍ന്നില്ല. ബംഗ്ലാദേശ് ജയത്തിനൊടുവില്‍ ഹസ്തദാനത്തിനിടയില്‍ ഇത്തവണ വീണ്ടും വാഗ്വാദം. ഇത്തവണ ബെന്‍സ്റ്റോക്‌സും ബംഗ്ലാദേശിന്റെ തമീം ഇഖ്ബാലും തമ്മില്‍. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കുകയായിരുന്നു.

SHARE