തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജ പ്രചാരണം നടത്തുന്നു; മഞ്ഞപ്പടക്കെതിരെ സി.കെ വിനീത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ താരം സി.കെ വിനീത്. മഞ്ഞപ്പട തന്റെ കരിയര്‍ നശിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് വിനീത് ആരോപിച്ചു. ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് ആരാധകര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് ആരോപിച്ചു.

മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് തനിക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല. കണക്കില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

SHARE