സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ പ്രണയം ലൗജിഹാദ്: ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ പ്രണ വിവാഹത്തിനെതിരെ ഹിന്ദുമഹാസഭ. സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടീന ധാബിയുടെയും രണ്ടാം റാങ്ക് ജേതാവ് അത്താര്‍ അമീര്‍ ഉള്‍ ഷാഫിയുടെയും വിവാഹത്തിനെതിരെയാണ് ഹിന്ദുമഹാസഭ രംഗത്തെത്തിയത്. ഇരുവരുടെയും പ്രണയ വിവാഹം ലൗജിഹാദാണെന്നും സംഘടന ആരോപിച്ചു. ടീന ധാബിയുടെ നേട്ടം അഭിമാനകരമാണ്. എന്നാല്‍, ടീന ഒരു മുസ് ലിമിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് വേദനാജനകമാണെന്നു ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കമാര്‍ ശര്‍മ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടീനയുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. അത്താര്‍ അമീറിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ സന്തോഷവതിയാണെന്നും തങ്ങളുടെ രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നും ടീന പ്രതികരിച്ചു.ഡല്‍ഹിയിലെ ദളിത് കുടുംബാംഗമാണ് ടീന ധാബി.

SHARE