സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്രദീപ് സിങ്ങിന് ഒന്നാം റാങ്ക്


ന്യൂഡല്‍ഹി: 2019 ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം യുപിഎസ്സി പ്രഖ്യാപിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. സ്ത്രീകളില്‍ പ്രതിഭാ വര്‍മ്മയാണ് മുന്‍പന്തിയില്‍.

ഇത്തവണ 829 ഉദ്യോഗാര്‍ത്ഥികള്‍ വിവിധ സര്‍വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായും യുപിഎസ്സി അറിയിച്ചു.യുപിഎസ്സി യുടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് എന്നിങ്ങനെ 20ലധികം സര്‍വീസുകളിലേക്കാണ് യുപിഎസ്സി വര്‍ഷംതോറും പരീക്ഷ നടത്തുന്നത്.

SHARE